പൗരോഹിത്യ വന്ധ്യംകരണം – സാധ്യതയും തെറ്റിധാരണയും


കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഒരു ക്രിസ്ത്യൻ വികാരി (പുരോഹിതൻ എന്ന അർത്ഥത്തിൽ അല്ല ,വികാരങ്ങൾ ഉള്ളവൻ എന്ന അർത്ഥത്തിൽ തന്നെയാണ് ഇവിടെ വികാരി എന്ന പ്രയോഗം )പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയും അതിൽ ജനിച്ച കുഞ്ഞിനെ പെൺകുട്ടിയുടെ സ്വന്തം പിതാവിന് പണം കൊടുത്ത് പിതൃത്വം ഏറ്റെടുപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഉദ്ദേശം രണ്ടു വര്ഷമായിക്കാണും .പ്രസ്തുത വിഷയം പുരോഗമന കേരളം (ചിരി വരുത്തരുത് പ്ലീസ് ) കുറച്ച് ദിവസം ചർച്ച ചെയ്തതുമാണ് .ആ അവസരത്തിൽ ഒരു ക്രിസ്ത്യാനി ആയി ജനിച്ചു പോയതിൽ നാണക്കേടുണ്ടെന്നും പള്ളി വികാരിമാർ ഒന്നുകിൽ വിവാഹം ചെയ്ത കുടുംബമായി ജീവിക്കുകയോ അല്ലെങ്കിൽ വന്ധ്യംകരിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഞാൻ എഴുതിയിരുന്നു . വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികൾ(!) എന്ന് പറയുന്ന വർഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയിൽ ആക്രമിക്കുകയും ചെയ്‌തു .
വന്ധ്യംകരിക്കുക എന്ന് വെച്ചാൽ ലിംഗം മുറിച്ചുകളയുകയാണ് എന്ന് വിവരദോഷികളായ ചിലർ പ്രചരിപ്പിക്കുക വരെയുണ്ടായി ,
മൃഷ്ടാന്ന ഭോജനവും നല്ല മുന്തിയ വൈനും താമസിക്കാൻ കൊട്ടാരങ്ങളും സഞ്ചരിക്കാൻ ആഡംബരകാറും കൂടി ആകുബോൾ സ്വാഭാവികമായും ലൈംഗികതൃഷ്ണ ഉണരും (ഇത് ജൈവപരമായ ഒന്നാണ് ,ഇതിനെ അതിജീവിക്കുന്നവരും ശരിയായ പൗരോഹിത്യം ആചരിക്കുന്നവരും ഇല്ലെന്നു ഞാൻ പറയുന്നില്ല,അവരോടെനിക്ക് ബഹുമാനവുമുണ്ട് )അതിനെ പിടിച്ചുകെട്ടുന്നത് ശാരീരികവും മാനസികവുമായ പിരിമുറുക്കം സൃഷ്ടിക്കും ,അതുകൊണ്ട് ലൈംഗികസുഖം ആവശ്യമുള്ളവർ അതായിക്കൊള്ളട്ടെ ,അതിൽ ഒരു തെറ്റുമില്ല .അല്ലാതെ ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അവരെ ഏതെങ്കിലും അനാഥാലയത്തിൽ നിക്ഷേപിക്കുകയും സമൂഹത്തിൽ ആ കുഞ്ഞ് ഒരു തന്തയില്ലാ കുഞ്ഞായി വളരുകയും ചെയ്യുന്നത് ഇല്ലാതാക്കാനാണ് വന്ധ്യം കരണം എന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ഞാൻ നിർദ്ദേശിച്ചത് .

എന്റെ അഭിപ്രായം ക്രിസ്ത്യാനി സമൂഹത്തിൽ വലിയ ചർച്ചയായതിൽ ഞാൻ സന്തോഷിക്കുന്നു . കത്തോലിക്കാ സഭയിലെ ഒരു ശുദ്ധാത്മാവായ പുരോഹിതൻ എനിക്ക് ദീർഘമായ മറുപടി എഴുതി. യൂത്ത് വിഭാഗത്തിലെ ഒരു കത്തോലിക്കാ യൂത്തൻ വക്കീൽ എനിക്ക് വക്കീൽ നോട്ടീസും അയക്കുകയുണ്ടായി.രണ്ടും രസകരമായിരുന്നു .
ഇതിനൊക്കെ പുറമെ ന്യൂസിലാന്റിൽ നിന്നും നഴ്‌സിന്റെ ഭർത്താവുദ്യോഗം വഹിക്കുന്ന ഒരു സഭാ വിശ്വാസി ഞാൻ അവിടെയെങ്ങാനും ചെന്നാൽ എന്നെ വെടിവെച്ച് കൊല്ലുമെന്ന് എനിക്ക് മെസ്സേജ് അയച്ചു ,അതിൽപ്പിന്നെ ഞാൻ ആവഴിക്കു പോയിട്ടില്ല (കാരണം ഞാൻ സ്ഥിരമായി ചായകുടിക്കാൻ പോകുന്ന രാജ്യമാണല്ലോ ന്യൂസിലാന്റ് )ആസ്‌ത്രേലിയയിൽ ഒരു പരിപാടിയിൽ പങ്കെടുവാൻ ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്ന ചിലർ ഞാൻ സഭയെ അവഹേളിച്ച ആളായതിനാൽ പരിപാടി ക്യാൻസൽ ചെയ്തു.( ഹോ ഞാനാകെ തകർന്നുപോയി)
എന്റെ അഭിപ്രായം അറിഞ്ഞിട്ടാണോ എന്നറിയില്ല വത്തിക്കാനിൽ നിന്നും സാക്ഷാൽ പോപ്പിന്റെ പ്രഖ്യാപനം വന്നു .
പുരോഹിതർ വിവാഹാം കഴിക്കാം എന്ന് .
അതും ഇവിടത്തെ സഭകൾ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാൻ .പരിണിത ഫലമോ കുബസാരത്തിനു പോയ വീട്ടമ്മയായ ഭാര്യയെ നാല് വികാരിമാർ ചേർന്ന് പീഡിപ്പിച്ചു എന്ന ഭർത്താവിന്റെതന്നെ പരാതി ജന്മ മുഴുവൻ കേട്ടു . അതിന്റെ ചൂടാറും മുബേ ഇതാ വന്നിരിക്കുന്നു പുതിയ വിശേഷം ഒരു ബിഷപ്പ് പലപ്രാവശ്യം തന്നെ ബലാൽസംഗം ചെയ്‌തെന്നും ലൈംഗീക വൈകൃതങ്ങൾക്ക് നിർബന്ധിച്ചു എന്നും ഒരു പാവം കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നു.ഇനിയും പറയപ്പെടാത്ത അനേകം കന്യാസ്ത്രീ കഥകൾക്കായി ജന്മ കാതോർത്തിരിക്കുന്ന വേളയിൽ പറയൂ ഞാൻ പറഞ്ഞത് തെറ്റാണോ ?

15 Replies to “പൗരോഹിത്യ വന്ധ്യംകരണം – സാധ്യതയും തെറ്റിധാരണയും”

 1. നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത പഹയനാണ് ഭായ്…

 2. നേര് പറയുന്നവന് കഞ്ഞിയില്ലാ …പക്ഷെ “ നെറികെട്ടവൻ “ എന്ന പട്ടം പട്ടക്കാരും പത്തിരിയും ചേർന്ന് തരാതിരിക്കില്ല…!! ആരും തുണയില്ലാതെ ആരെയെങ്കിലും ആരാധനാലയത്തിൽ കണ്ടാൽ ഒന്ന് കുമ്പിടാൻ മറക്കണ്ടാ .. അതാകും ദൈവം ..അങ്ങേരു ഇപ്പോഴും എപ്പൊഴും ഒറ്റക്കാണ് ..!!

 3. ഒരു തെറ്റും ഇല്ല. ഈയിടെ ഒരു വികാരി പറയുകയുണ്ടായി സഭാ പീഡനങ്ങള്‍ പോലീസില്ല പരാതി പെടേണ്ടത് എന്നും വത്തിക്കാനിലാണെന്നും ….
  ഇത്തരെ കാരെ കൂടി സഭനിയന്ത്രിച്ചാൽ സാധാരണ വിശ്വാസം ഭിക്കും അവരെ സ്നേഹിക്കുന്ന അന്യമത വിഭാഗക്കാർക്കും സന്തോഷം. …

 4. പോപ്പ് അതു പറയാൻ ഉണ്ടായ കാരണം Institute for the works of religion എന്ന പേരിൽ അറിയപ്പെടുന്ന വത്തിക്കാൻ ബാങ്ക് തകർച്ചയിൽ എത്തിയത് കൊണ്ടാണ് …അമേരിക്കൻ അച്ചന്മാർ അവിടുത്തെ ആൺകുട്ടികളെ പീഡിപ്പിച്ചതിന് നഷ്ടപരിഹാരം കോടിക്കണക്കിനു ഡോളർ ആണ് ബാങ്ക് കൊടുക്കേണ്ടി വന്നത് ….തകർന്ന ബാങ്കിനെ പല വഴിയിലും രക്ഷിച്ചെടുത്തു എന്നത് വേറെ കാര്യം ….Celibacy യും പൗരോഹിത്യവും തമ്മിലെന്ത് എന്നത് ആലോചിക്കേണ്ട വിഷയം ആണ് …ശങ്കരാചാര്യർ പ്രശ്നോപനിഷത്തിൽ പറയുന്നു പകൽ ചെയ്യുന്ന മൈഥുനം പ്രാണനെ തന്നെയാണ് തന്നിൽ നിന്ന് നീക്കുന്നത് എന്നാൽ രാത്രിയിൽ സ്ത്രീസംയോഗം ചെയ്യുന്നത് ബ്രഹ്മചര്യം തന്നെ ( ഒന്നാം പ്രശ്നം പതിമൂന്നാം ശ്ലോകം ) …എനിക്ക് ഇത് പൂർണമായും മനസിലായില്ല …എങ്കിലും എല്ലാ പുരോഹിതൻമാരും മഠം അധിപന്മാരും കല്യാണം കഴിച്ചു ഭാര്യയോട് രാത്രിയിൽ മാത്രം സംഗമിച്ചാൽ പ്രശ്നം ഇല്ലെങ്കിൽ അത് നല്ല കാര്യം അല്ലെ ..പകൽ സമയം ആത്മീയ കാര്യം നോക്കട്ടെ …?

 5. ന്യൂനപക്ഷത്തെ പറ്റി ഒരു അക്ഷരം മിണ്ടരുത്. ഇന്ത്യയിൽ അസഹിഷ്ണുത ആണ്. ??

 6. നിങ്ങളുടെ ഓരോ പോസ്റ്റുകൾ വായിക്കുമ്പോളും നിങ്ങളോടുള്ള ബഹുമാനം കൂടി വരുന്ന് ജോയേട്ട. സമൂഹത്തിലെ തെറ്റുകൾക്കെതിരെ സിനിമയിലൂടെ പ്രതികരിക്കുകയും, അത്തരം സ്സീനുകൾ തീയറ്റർ വെച്ച് കണ്ടു കയ്യടിക്കുന്നു പ്രേക്ഷക സമൂഹം എന്നല്ലാതെ സ്വന്തം ജീവിതത്തിലോ , കൺ മുന്നിൽ നടക്കുന്ന അനീതികള്ക് എതിരെ പ്രതികരിക്കാൻ ഇന്നേ വരെ ഒരു നടനും ( ജയസൂര്യ ഒഴികെ ), പ്രേക്ഷകനും ധൈര്യം വന്നിട്ടില്ല. ഇതൊന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല, ഞങ്ങൾക്ക് പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് പലരുടെയും പ്രമാണം.

 7. കല്യാണം കഴിക്കാതെ ജീവിക്കുന്ന പുരോഹിതരെ വന്ധ്യംകരണം ചെയ്യണം അല്ലേൽ കല്യാണം കഴിപ്പിക്കണം; ബ്രഹ്മചര്യം റിസ്കാണ്…വേണ്ട ! എന്നല്ലേ താങ്കൾ പറഞ്ഞുവരുന്നത്…
  അപ്പോൾ കല്യാണം കഴിക്കാതെയും, എന്നാൽ പുരോഹിതരാവാതെയും ജീവിക്കുന്ന ഒറ്റയാന്മാരെ എന്ത് ചെയ്യണം ?? അവരുടെ ലൈംഗീക തൃഷ്ണ വന്ധ്യംകരണം ചെയ്ത കെടുത്തുമോ ?? വേണ്ട…അവർ പോയി തൃപ്തിപ്പെട്ടോട്ടേ എന്നാണെങ്കിൽ, കുറെ അനാഥ കുഞ്ഞുങ്ങളേ അവരും സമ്മാനിക്കുമല്ലോ…
  ഇനി കല്യാണം കഴിച്ചിട്ടും ഒറ്റ പങ്കാളിയിൽ തൃപ്തിപ്പെടാതെ വേട്ടക്കിറങ്ങുന്ന കൊമ്പൻമാരെ എന്ത് ചെയ്യും ?? അവരാണല്ലോ ഏറ്റവും മാസ്സ്…വന്ധ്യംകരണം പേടിക്കേണ്ട നായാട്ടിനു പോകേം ചെയ്യാം…അവരും കുറെ അനാഥ കുഞ്ഞുങ്ങളേ ഉണ്ടാകുമല്ലോ ?? അപ്പോൾ ആദ്യത്തെ കൂട്ടരായ പുരോഹിതർ വിചാരിക്കും…ഓക്കേ അടിപൊളി കല്യാണം കഴിച്ചേക്കാം…പിന്നെ ബോറടിക്കുമ്പോൾ, ഇടക്ക് അവിഹിത വേട്ടക്കിറങ്ങാം…പിന്നേം പ്രെശ്നം അനാഥ കുഞ്ഞുങ്ങൾ…

  കള്ളവെടി എന്നത് മനുഷ്യൻ ഉണ്ടായ കാലം മുതലുള്ളതല്ലേ ?? അതിനു മനുഷ്യൻ തന്നെ കണ്ടുപിടിച്ച ഏറ്റവും നല്ല പരിഹാരമാണ് നല്ല ‘പെടയും പിഴയും’ പിന്ന്നെ ‘condom’ ഉം… ഒരിക്കലും മറക്കാത്ത ‘പെടയും പിഴയും’ കിട്ടിയാൽ തന്നെ തീരാവുന്ന പ്രേശ്നമേയുള്ളു…
  വന്ധ്യംകരണം ഒരു പരിഹാരമാണോ…അല്ല എന്നാണ് എന്റെ അഭിപ്രായം…മുറിച്ചു കളയുന്നതായല്ല വന്ധ്യംകരണം എന്ന് അറിയാം…തൃഷ്ണ കെടുത്തുന്നതോ, ശുക്ലം കെടുത്തുന്നതോ…രണ്ടായാലും പാർശ്വഫലങ്ങൾ ഉണ്ട്…ശാരീരികവും മാനസികവുമായ പ്രേശ്നങ്ങൾ ഉണ്ടാക്കും…ആദ്യത്തെ രീതി എല്ലാം നശിപ്പിക്കുന്ന ക്രിമിനലുകളെ സൃഷ്ട്ടിക്കും…

 8. താങ്കൾക്ക് എന്തിനെക്കുറിച്ചും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുള്ളത് നേര്. പക്ഷെ ഇന്ത്യ മഹാരാജ്യത്തു മതങ്ങളെയും വിശ്വാസങ്ങളെയും തൊട്ടു കളിക്കുമ്പോൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാരണം പണവും രാഷ്ട്രീയത്തിൽ സ്വാധീനവും ഉള്ള ഇക്കൂട്ടർക്ക് തങ്ങളുടെ അടിത്തറ എന്നും ഭദ്രമായി നിലനിർത്തണമെന്നു നിർബന്ധമുണ്ട്. അതിനു ഇന്ന മതമെന്നൊന്നും ഇല്ല.
  തൊടുപുഴയിലെ സാർ ഒരുദാഹരണം മാത്രം.
  എഴുത്തു തുടരുക. വലിയ ചലനമൊന്നും ഉണ്ടാക്കാനാകില്ലെങ്കിലും വിവരമുള്ള കുറച്ചു പേർക്കെങ്കിലും ഉപകരിക്കും .

 9. വീട്ടമ്മയെ പീഡിപ്പിച്ച നാല് അച്ചന്മാരും വിവാഹിതരാണ്. വന്ധ്യം കരണം മാത്രമേ ഉള്ളു option.

Leave a Reply

Your email address will not be published. Required fields are marked *