ക്യാംപസ് കുരുതിക്കളമായി മാറുമ്പോൾ

രാഷ്ട്രീയാഭിപ്രായത്തിന്റെ പേരിൽ നിങ്ങൾക്ക് ആശയപരമായി ഒരാളെ എതിർക്കാം എന്നാൽ അതിനെ ശാരീരികമായി നേരിടുമ്പോൾ അത് ആധുനിക ലോകത്ത് മാപ്പർഹിക്കാത്ത കുറ്റകൃത്യമായി മാറുന്നു .
ഒരു ചുമരിന്ന് വേണ്ടിയുള്ള ബലപ്രയോഗമായി ഈ അരുംകൊലയെ ചുരുക്കിക്കാണരുത്.
കൃത്യമായും ക്യാംപസുകളിലേക്ക്  വേരുറപ്പിക്
കാൻ ശ്രമിക്കുന്ന വർഗ്ഗീയത വമിക്കുന്ന വിഷസർപ്പങ്ങളുടെ ശീൽക്കാരമാണത് .
ഒരു ഇരുപതു വയസ്സുകാരൻ,
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ടവൻ
തികച്ചും ദരിദ്രമായ ചുറ്റുപാടിൽ
കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന മാതാപിതാക്കൾ പ്രതീക്ഷയർപ്പിച്ചവൻ
വളർന്ന് വന്നു ഒരു കുടുംബത്തിന് താങ്ങും തണലുമാകേണ്ട കുട്ടി 
മതഭ്രാന്തിന്റെ ഇരയാകുക എന്നത് തികച്ചും ക്രൂരമാണ്;പൈശാചികവുമാണ് .
വിദ്യാർത്ഥിരാഷ്ട്രീയം വിദ്യാർത്ഥികളുടെ മാത്രമാണ്.അത് ക്യാംപസികത്ത് 
അവർ തന്നെ പരിഹരിച്ചുകൊള്ളും. അല്ലാതെ കലാലയത്തിനു വെളിയിൽ നിന്നും
വന്ന്  കൊലക്കത്തിക്ക് ഇരയാക്കുന്നവർക്ക് തൂക്കുകയർ വിധിക്കുന്ന  രീതിയിൽ നമ്മുടെ നിയമം പൊളിച്ചെഴുതേണ്ടിയിരിക്കുന്നു –
കേരളത്തിലെ ചിന്തിക്കുന്ന സാമൂഹ്യപ്രവർത്തകർ ഇതിനു വേണ്ടി ശബ്ദം ഉയർത്തേണ്ട സമയമായിരിക്കുന്നു –
അഭിമന്യു എന്ന ഇരുപതുകാരനെ ചക്രവ്യൂഹത്തിലാക്കി വധിച്ചതിന് പിന്നിലുള്ള ലക്‌ഷ്യം മറ്റൊന്നാണ് –
കുട്ടികൾക്കിടയിൽ മതത്തിനെ മുൻ നിർത്തി സ്പർദ്ധയുണ്ടാക്കുക;
തമ്മിൽതല്ലിക്കുക-
അതെ ഇനി സംഭവിക്കാൻ പോകുന്നത് അതാണ്-
ഇതിലൂടെ കൊലയാളികൾ ലക്‌ഷ്യം വെക്കുന്നത് എന്താണ് ?
തങ്ങളുടെ മതതീവ്രവാദ സംഘടയെ വളർത്തി വലുതാക്കാമെന്നോ ?
അതിന്റെ ബലിയാടായതോ അഭിമന്യു
എന്ന ഇരുപതുകാരൻ.
മതാന്ധതയാൽ മസ്തിഷ്‌കം മരവിച്ചിട്ടില്ലാത്ത വിദ്യാർത്ഥി  സമൂഹം
ഭാവിയെ അന്ധകാര ജഡിലമാക്കുന്ന ഇത്തരം സംഘടനകൾക്കെതിരെ ഒന്നിക്കുകയാണ് വേണ്ടത്.
കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയും രക്തം ഒഴുകാൻ പാടില്ല എന്ന കാര്യത്തിൽ സമൂഹം പ്രതികരിക്കേണ്ടിയിരിക്കുന്നു.
സാമൂഹ്യമായ ഒറ്റപ്പെടുത്തലിലൂടെമാത്രമേ  
ഇത്തരം കൊലയാളിസംഘങ്ങളെ കടിഞ്ഞാണിടാന് പറ്റൂ .

 

 

5 Replies to “ക്യാംപസ് കുരുതിക്കളമായി മാറുമ്പോൾ”

 1. താങ്കൾ പറഞ്ഞത് സത്യമാണ് ജോയിഎട്ടാ.. RSS കാർ ഇപ്പോഴേ അഭിമന്യു എന്ന പേരു വെച്ചു പ്രചാരണം തുടങ്ങി കഴിഞ്ഞു.. ഹിന്ദുക്കളെ കൊല്ലുകയാണ് ലക്ഷ്യം എന്ന അർത്ഥത്തിൽ.. പ്രതിരോധിക്കാൻ ഓരോരുത്തരും സ്വയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.. പ്രത്യേകിച്ചും വിദ്യാർത്ഥി സമൂഹത്തിൽ.കാരണം ചോരത്തിളപ്പുള്ള ഈ പ്രായത്തിൽ അവിവേകങ്ങൾ ചെയ്യാൻ സാധ്യത കൂടുതലാണ്.

  1. ഇവിടെയും നിങ്ങൾ rss നെ ബാലൻസിങ് തന്ത്രത്തിന് ഉപയോഗിക്കുന്നു.
   ഓരോ പ്രവർത്തിയെയും വേർതിരിച്ചു കണ്ടു അതിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ ഏതെന്ന് തിരിച്ചറിയാൻ ശ്രേമിക്കൂ.

   സമൂഹത്തിൽ മുസ്ലിം തീവ്രവാദ സംഘടനകൾക്ക് എത്രയും സ്വാധീനം ചെലുത്താൻ ഈ പറയുന്ന പ്രഫുദ്ദ” കൂലി എഴുത്തുകാർ തങ്ങളുടെ പേനയും നാവും എത്രമാത്രം ചലിപ്പിച്ചു എന്ന് നോക്ക്.

   എൺപതു തൊണ്ണൂറുകളിൽ ആദ്യം സിമി പിന്നീട് ISS എന്ന മദനിയുടെ തീവ്രവാദ സംഘടന അതിൽനിന്നു PFI , SDPI ഇങ്ങനെ പോകുന്നു. ഇവർ എല്ലായ്‌പോഴും സംഘപരിവാർ വിരുദ്ധരുടെ ഒരു കൂട്ടായ്മക്കു വേണ്ടി സംഘടിപ്പിക്കുന്ന ഓരോ യോഗത്തിലും അവാർഡ് ദാനത്തിലും കാണാം സൊ കാളേഡ്‌ മതേതരന്മാർ.

   ഇതെല്ലാം ഹമീദ് ചേന്ദമംഗളൂർ നെ പോലുള്ളവർ കാലങ്ങൾക്കു മുൻപ് പറഞ്ഞിട്ടുണ്ട്.

   സാമ്രാജ്യത്വ വിരുദ്ധതയുടെ കൂടെ കമ്മ്യൂണിസ്റ്റ്കളെ കൂടെ കൂട്ടും. സംഘ്പരിവാർ വിരുദ്ധതയുടെ കൂടെ ദളിത് പ്രേമം നടിക്കും.
   ഇരക്കും വേട്ടക്കാരനും ഇടയിലെ ദൂരം മാത്രം ആണ് ഈ സഖ്യങ്ങൾ.

   ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നതാണ് ഇവരുടെ സ്വപ്നം.

   മിശ്രിതസമൂഹം, ബഹുകൃത സമൂഹം എന്നെല്ലാം പറയും എങ്കിലും ഇവർ ഒരിക്കലും പ്രാദേശിക വിശ്വാസങ്ങളോ, ആചാരങ്ങളോടോ അനുകൂല നിലപാട് എടുത്തു കണ്ടിട്ടില്ല.

   എന്തിനധികം ആശംസ സന്ദേശം പോലും അനിസ്ലാമിക ആണ് ഇവർക്ക്.

   ഇത്തരക്കാരും ആയി സംഘപരിവാറിനെ തുലനം ചെയ്യുന്നത് ആണ് ഭൂലോക മണ്ടത്തരം. പല ഭാഷകളും വിശ്വാസങ്ങളും ദൈവങ്ങളും ഉള്ള ഇന്ത്യ സംഘപരിവാറിലൂടെ ഒരിക്കലും തകരില്ല. അവർ പ്രാദേശിക വിശ്വങ്ങൾക്കു സപ്പോർട്ട് ചെയ്യുന്നവർ ആണ്.

   എന്നാൽ ഈ വഹാബി കാഴ്ചപ്പാട് ഉണ്ടാലോ അത് കേരളത്തെ പിളർത്തും.

 2. മുൻപും കലാലയങ്ങളിൽ രക്തം വീണിട്ടുണ്ട്… രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഊട്ടി വളർത്തുന്നത് വടിവാളും കത്തിയും നല്കി കാണിക്കുന്ന തന്തയിലാത്തരങ്ങൾ ഇവർ തന്നെ രഹസ്യമായി മൂടിവയ്ക്കുന്നു.. ആറ്റിൽ മുക്കിക്കൊന്നും.. വിദ്യാർത്ഥികളുടെ മുൻപിലിട്ട് അധ്യാപനെ കൊന്നതും…. വിദ്യാർത്ഥിയുടെ വായിൽ ബോംബ് തിരുകിയും (രക്ഷിക്കാൻ വന്ന അവിടുത്തെ അധ്യാപിക ,സഹോദരി തന്നെയാണെന്ന് അവരറിയാഞ്ഞത് ഭാഗ്യം) ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു… ഇനിയും അഭിമന്യുമാർ വരും…. ചക്രവ്യൂഹത്തിൽ അകപ്പെടാൻ……..

 3. I studied in good college and schools , i am from pala st.thomas college, pre degree last batch breed.at that time , we respect every person , with their political views.DONT BE A MEAT IN OTHERS PLATE

Leave a Reply

Your email address will not be published. Required fields are marked *