ക്യാംപസ് കുരുതിക്കളമായി മാറുമ്പോൾ

രാഷ്ട്രീയാഭിപ്രായത്തിന്റെ പേരിൽ നിങ്ങൾക്ക് ആശയപരമായി ഒരാളെ എതിർക്കാം എന്നാൽ അതിനെ ശാരീരികമായി നേരിടുമ്പോൾ അത് ആധുനിക ലോകത്ത് മാപ്പർഹിക്കാത്ത കുറ്റകൃത്യമായി മാറുന്നു .
ഒരു ചുമരിന്ന് വേണ്ടിയുള്ള ബലപ്രയോഗമായി ഈ അരുംകൊലയെ ചുരുക്കിക്കാണരുത്.
കൃത്യമായും ക്യാംപസുകളിലേക്ക്  വേരുറപ്പിക്
കാൻ ശ്രമിക്കുന്ന വർഗ്ഗീയത വമിക്കുന്ന വിഷസർപ്പങ്ങളുടെ ശീൽക്കാരമാണത് .
ഒരു ഇരുപതു വയസ്സുകാരൻ,
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ടവൻ
തികച്ചും ദരിദ്രമായ ചുറ്റുപാടിൽ
കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന മാതാപിതാക്കൾ പ്രതീക്ഷയർപ്പിച്ചവൻ
വളർന്ന് വന്നു ഒരു കുടുംബത്തിന് താങ്ങും തണലുമാകേണ്ട കുട്ടി 
മതഭ്രാന്തിന്റെ ഇരയാകുക എന്നത് തികച്ചും ക്രൂരമാണ്;പൈശാചികവുമാണ് .
വിദ്യാർത്ഥിരാഷ്ട്രീയം വിദ്യാർത്ഥികളുടെ മാത്രമാണ്.അത് ക്യാംപസികത്ത് 
അവർ തന്നെ പരിഹരിച്ചുകൊള്ളും. അല്ലാതെ കലാലയത്തിനു വെളിയിൽ നിന്നും
വന്ന്  കൊലക്കത്തിക്ക് ഇരയാക്കുന്നവർക്ക് തൂക്കുകയർ വിധിക്കുന്ന  രീതിയിൽ നമ്മുടെ നിയമം പൊളിച്ചെഴുതേണ്ടിയിരിക്കുന്നു –
കേരളത്തിലെ ചിന്തിക്കുന്ന സാമൂഹ്യപ്രവർത്തകർ ഇതിനു വേണ്ടി ശബ്ദം ഉയർത്തേണ്ട സമയമായിരിക്കുന്നു –
അഭിമന്യു എന്ന ഇരുപതുകാരനെ ചക്രവ്യൂഹത്തിലാക്കി വധിച്ചതിന് പിന്നിലുള്ള ലക്‌ഷ്യം മറ്റൊന്നാണ് –
കുട്ടികൾക്കിടയിൽ മതത്തിനെ മുൻ നിർത്തി സ്പർദ്ധയുണ്ടാക്കുക;
തമ്മിൽതല്ലിക്കുക-
അതെ ഇനി സംഭവിക്കാൻ പോകുന്നത് അതാണ്-
ഇതിലൂടെ കൊലയാളികൾ ലക്‌ഷ്യം വെക്കുന്നത് എന്താണ് ?
തങ്ങളുടെ മതതീവ്രവാദ സംഘടയെ വളർത്തി വലുതാക്കാമെന്നോ ?
അതിന്റെ ബലിയാടായതോ അഭിമന്യു
എന്ന ഇരുപതുകാരൻ.
മതാന്ധതയാൽ മസ്തിഷ്‌കം മരവിച്ചിട്ടില്ലാത്ത വിദ്യാർത്ഥി  സമൂഹം
ഭാവിയെ അന്ധകാര ജഡിലമാക്കുന്ന ഇത്തരം സംഘടനകൾക്കെതിരെ ഒന്നിക്കുകയാണ് വേണ്ടത്.
കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയും രക്തം ഒഴുകാൻ പാടില്ല എന്ന കാര്യത്തിൽ സമൂഹം പ്രതികരിക്കേണ്ടിയിരിക്കുന്നു.
സാമൂഹ്യമായ ഒറ്റപ്പെടുത്തലിലൂടെമാത്രമേ  
ഇത്തരം കൊലയാളിസംഘങ്ങളെ കടിഞ്ഞാണിടാന് പറ്റൂ .

 

 

പൗരോഹിത്യ വന്ധ്യംകരണം – സാധ്യതയും തെറ്റിധാരണയും


കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഒരു ക്രിസ്ത്യൻ വികാരി (പുരോഹിതൻ എന്ന അർത്ഥത്തിൽ അല്ല ,വികാരങ്ങൾ ഉള്ളവൻ എന്ന അർത്ഥത്തിൽ തന്നെയാണ് ഇവിടെ വികാരി എന്ന പ്രയോഗം )പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയും അതിൽ ജനിച്ച കുഞ്ഞിനെ പെൺകുട്ടിയുടെ സ്വന്തം പിതാവിന് പണം കൊടുത്ത് പിതൃത്വം ഏറ്റെടുപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഉദ്ദേശം രണ്ടു വര്ഷമായിക്കാണും .പ്രസ്തുത വിഷയം പുരോഗമന കേരളം (ചിരി വരുത്തരുത് പ്ലീസ് ) കുറച്ച് ദിവസം ചർച്ച ചെയ്തതുമാണ് .ആ അവസരത്തിൽ ഒരു ക്രിസ്ത്യാനി ആയി ജനിച്ചു പോയതിൽ നാണക്കേടുണ്ടെന്നും പള്ളി വികാരിമാർ ഒന്നുകിൽ വിവാഹം ചെയ്ത കുടുംബമായി ജീവിക്കുകയോ അല്ലെങ്കിൽ വന്ധ്യംകരിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഞാൻ എഴുതിയിരുന്നു . വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികൾ(!) എന്ന് പറയുന്ന വർഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയിൽ ആക്രമിക്കുകയും ചെയ്‌തു .
വന്ധ്യംകരിക്കുക എന്ന് വെച്ചാൽ ലിംഗം മുറിച്ചുകളയുകയാണ് എന്ന് വിവരദോഷികളായ ചിലർ പ്രചരിപ്പിക്കുക വരെയുണ്ടായി ,
മൃഷ്ടാന്ന ഭോജനവും നല്ല മുന്തിയ വൈനും താമസിക്കാൻ കൊട്ടാരങ്ങളും സഞ്ചരിക്കാൻ ആഡംബരകാറും കൂടി ആകുബോൾ സ്വാഭാവികമായും ലൈംഗികതൃഷ്ണ ഉണരും (ഇത് ജൈവപരമായ ഒന്നാണ് ,ഇതിനെ അതിജീവിക്കുന്നവരും ശരിയായ പൗരോഹിത്യം ആചരിക്കുന്നവരും ഇല്ലെന്നു ഞാൻ പറയുന്നില്ല,അവരോടെനിക്ക് ബഹുമാനവുമുണ്ട് )അതിനെ പിടിച്ചുകെട്ടുന്നത് ശാരീരികവും മാനസികവുമായ പിരിമുറുക്കം സൃഷ്ടിക്കും ,അതുകൊണ്ട് ലൈംഗികസുഖം ആവശ്യമുള്ളവർ അതായിക്കൊള്ളട്ടെ ,അതിൽ ഒരു തെറ്റുമില്ല .അല്ലാതെ ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അവരെ ഏതെങ്കിലും അനാഥാലയത്തിൽ നിക്ഷേപിക്കുകയും സമൂഹത്തിൽ ആ കുഞ്ഞ് ഒരു തന്തയില്ലാ കുഞ്ഞായി വളരുകയും ചെയ്യുന്നത് ഇല്ലാതാക്കാനാണ് വന്ധ്യം കരണം എന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ഞാൻ നിർദ്ദേശിച്ചത് .

എന്റെ അഭിപ്രായം ക്രിസ്ത്യാനി സമൂഹത്തിൽ വലിയ ചർച്ചയായതിൽ ഞാൻ സന്തോഷിക്കുന്നു . കത്തോലിക്കാ സഭയിലെ ഒരു ശുദ്ധാത്മാവായ പുരോഹിതൻ എനിക്ക് ദീർഘമായ മറുപടി എഴുതി. യൂത്ത് വിഭാഗത്തിലെ ഒരു കത്തോലിക്കാ യൂത്തൻ വക്കീൽ എനിക്ക് വക്കീൽ നോട്ടീസും അയക്കുകയുണ്ടായി.രണ്ടും രസകരമായിരുന്നു .
ഇതിനൊക്കെ പുറമെ ന്യൂസിലാന്റിൽ നിന്നും നഴ്‌സിന്റെ ഭർത്താവുദ്യോഗം വഹിക്കുന്ന ഒരു സഭാ വിശ്വാസി ഞാൻ അവിടെയെങ്ങാനും ചെന്നാൽ എന്നെ വെടിവെച്ച് കൊല്ലുമെന്ന് എനിക്ക് മെസ്സേജ് അയച്ചു ,അതിൽപ്പിന്നെ ഞാൻ ആവഴിക്കു പോയിട്ടില്ല (കാരണം ഞാൻ സ്ഥിരമായി ചായകുടിക്കാൻ പോകുന്ന രാജ്യമാണല്ലോ ന്യൂസിലാന്റ് )ആസ്‌ത്രേലിയയിൽ ഒരു പരിപാടിയിൽ പങ്കെടുവാൻ ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്ന ചിലർ ഞാൻ സഭയെ അവഹേളിച്ച ആളായതിനാൽ പരിപാടി ക്യാൻസൽ ചെയ്തു.( ഹോ ഞാനാകെ തകർന്നുപോയി)
എന്റെ അഭിപ്രായം അറിഞ്ഞിട്ടാണോ എന്നറിയില്ല വത്തിക്കാനിൽ നിന്നും സാക്ഷാൽ പോപ്പിന്റെ പ്രഖ്യാപനം വന്നു .
പുരോഹിതർ വിവാഹാം കഴിക്കാം എന്ന് .
അതും ഇവിടത്തെ സഭകൾ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാൻ .പരിണിത ഫലമോ കുബസാരത്തിനു പോയ വീട്ടമ്മയായ ഭാര്യയെ നാല് വികാരിമാർ ചേർന്ന് പീഡിപ്പിച്ചു എന്ന ഭർത്താവിന്റെതന്നെ പരാതി ജന്മ മുഴുവൻ കേട്ടു . അതിന്റെ ചൂടാറും മുബേ ഇതാ വന്നിരിക്കുന്നു പുതിയ വിശേഷം ഒരു ബിഷപ്പ് പലപ്രാവശ്യം തന്നെ ബലാൽസംഗം ചെയ്‌തെന്നും ലൈംഗീക വൈകൃതങ്ങൾക്ക് നിർബന്ധിച്ചു എന്നും ഒരു പാവം കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നു.ഇനിയും പറയപ്പെടാത്ത അനേകം കന്യാസ്ത്രീ കഥകൾക്കായി ജന്മ കാതോർത്തിരിക്കുന്ന വേളയിൽ പറയൂ ഞാൻ പറഞ്ഞത് തെറ്റാണോ ?

ജീനികെട്ടിയ കുതിരകൾ ചെയ്യേണ്ടത്

ജീനികെട്ടിയ കുതിരകൾ ചെയ്യേണ്ടത്
——————————————————————
ചില ഊച്ചാളിഷാജിമാർക്ക് അയാളുടെ തന്നെ പാർട്ടി നിലപാട് അറിയിക്കാനാണ് ഇത് ഇവിടെ പോസ്റ്റുന്നത് –
കാര്യഗൗരവം തിരിച്ചറിഞ്ഞ കാർട്ടൂണിസ്റ് ഗോപീകൃഷ്‌ണാ നമിച്ചു ,ഇനി ഊച്ചാളിക്കുള്ള മറുപടി:

ജീനികെട്ടിയോടുന്ന കുതിരക്കൂട്ടം പോലെയാണ് പാർട്ടി അണികൾ .
തെക്ക് വടക്ക് നോക്കില്ല കിഴക്കും പടിഞ്ഞാറും കേൾക്കില്ല .
മുകളിൽ ആകാശമുണ്ടെന്നോ താഴെ മണ്ണിലാണ് നിൽക്കുന്നതെന്നോ അറിയുന്നില്ല
അമ്മാതിരി ജീനിയാണ് അണിയിച്ചിരിക്കുന്നത് .

വെട്ടും കുത്തും ശരീരത്തിൽ മാത്രമല്ല സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള എല്ലാ മാർഗ്ഗവും അവർ സ്വീകരിക്കും. ആദ്യം സ്വന്തം
മോന്തയിൽ കെട്ടിയ ജീനി അഴിക്കുക സുഹൃത്തെ
എന്നിട്ട് കണ്ണ് തുറന്നു ചുറ്റും നോക്കുക .
‘അമ്മ ” എന്ന സംഘടന കേരളരാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും കേരളരാഷ്ട്രീയത്തിലെ പലരും അമ്മയുടെ താക്കോൽ സ്ഥാനത്തിരിക്കുന്നവരായിരിക്കുന്നവരായിട്ടും ഒരക്ഷരം മിണ്ടാതെ പഴം വായിൽ അടിച്ചു കയറ്റിയ ( സൈബർ സഖാക്കളുടെ പ്രയോഗം )മട്ട് ഇരിക്കുകയും എന്നാൽ വിവരമുള്ള എം എ ബേബിയെപ്പോലുള്ള നേതാക്കന്മാർ
സ്ത്രീ സുരക്ഷയെപ്പറ്റിയും ‘അമ്മ യിൽ നടന്ന അരാഷ്ട്രീയ നിലപാടിനെ അപലപിക്കുകയും ചെയ്യുമ്പോൾ നാമെന്താണ്
മനസ്സിലാക്കേണ്ടത് ?
തിലകൻ എന്ന നടനെ കൊണ്ടു
ചുടു ചോർ
വാരിച്ച് പുറത്തുചാടിച്ചപോലെ
ക്ലാസ്സ് ഫോർ ജീവനക്കാരനായ
എന്നെ പുറത്ത് ചാടിച്ച് എന്റെ അന്നം
മുട്ടിക്കാനും നെറികേട് വിളിച്ച് പറയുന്നത് നിർത്തിക്കാനുമുള്ള
തറ പരിപാടിക്കൊന്നും സൈബർ കോമാളികൾ
കോപ്പുകൂട്ടണ്ട .
പാവം തിലകൻ
ചേട്ടനെ കുറച്ച് ചാനലുകാരും ചില
വിപ്ലവപാർട്ടിക്കാരും
കൂടെ മൂലയ്ക്കിരുത്തി –
അടങ്ങിയൊതുങ്ങി പഞ്ചപുശ്ചമടക്കി നിൽക്കാൻ
കഴിയാത്ത സ്വാതന്ത്ര്യ ദാഹിയായ ആ കലാകാരൻ
ഒരു നാടക ഗ്രൂപ്പ് ഉണ്ടാക്കി പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും
ഒരു
പാർട്ടിക്കാരനും പിന്തുണച്ചില്ല -കോൺഗ്രസ്സ്കാരനാണെങ്കിലും
രാഷ്ട്രീയ തത്വ ചിന്തകനായ
ചെറിയാൻ ഫിലിപ്പിനെപ്പോലും
ഉൾക്കൊള്ളാൻ
മനസ്സ് കാണിച്ച പാർട്ടി ചാനൽപ്പോലും തിലകനു ചാനലിലെ ഒരു ബഞ്ചിലെങ്കിലും ഇരിക്കാനുള്ള സ്ഥലം പോലും
കൊടുത്തില്ല –
അതുകൊണ്ടാണ് ചരിത്രത്തിൽ നിന്നും പാഠങ്ങൾ
ഉൾകൊള്ളണം
എന്ന് പാവം കാൾ
മാർക്സ് പറഞ്ഞത് ഞാൻ അനുസരിക്കുന്നത് .
(പോരാളികൾ
കാൾ മാർക്സ് എന്ന പേരൊക്കെ കേട്ടിട്ടുണ്ടോ
ആവൊ!)
എം വി ആർ ,ഗൗരിയമ്മ തുടങ്ങിയവരല്ല
പുകച്ചിട്ടും പുറത്ത് ചാടാത്ത വി എസ് ആണ് എനിക്ക് മാതൃക –
സംഘടനാക്കാര്യം
സംഘടനക്കകത്ത് ,അതാണതിന്റെ ശരി -നമ്മുടെ പി ബി ഒക്കെ പോലെത്തന്നെ –
ഇപ്പോൾ “അമ്മ”ക്ക്‌ വിളിക്കുന്ന ചാനലുകളും
പത്രങ്ങളും ഇതേ
‘അമ്മ” യെക്കൊണ്ട് സ്റ്റേജിൽ പലതും കളിപ്പിക്കുകയും
ആ കളി ചാനലിൽ വരുമ്പോൾ അത്
കണ്ടു രോമാഞ്ചിതനാകാൻ ഈ
ഊച്ചാളി ഷാജിമാർ മുബിൽത്തന്നെയുണ്ടാവുകയും ചെയ്യും

താര രാജാക്കന്മാർക്ക് ഇന്ന് പൊങ്കാലയിടുന്ന ഇവന്മാരൊക്കെത്തന്നെ നാളെ ഇവരുടെ ഫ്‌ളക്‌സിനുമേൽ
പൂമാലയും പാലഭിഷേകവും നടത്തും ,
എം എൽ യും
എം പി യുമാക്കും ചിലപ്പോ മന്ത്രി വരെ ആക്കിയെന്നിരിക്കും –

80% മലയാളികളും filmo phelia എന്ന ഒരു പ്രത്യേക മാനസീക രോഗത്തിന്നടിമകളാണെന്ന്
ഒരു മെഡിക്കൽ ജേർണൽ പറയുന്നു;
സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ( അഭിനയരംഗമാണ് പലർക്കും ലക്ഷ്യമെങ്കിലും തൽക്കാലം ക്ലാസ് ഫോർ ആയാലും
തൃപ്തനായിരിക്കും )സാധിക്കാനാവാത്തതിന്റെ frustration കൊണ്ടാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വീഴ്ച കാത്തിരിക്കുന്നതും അത് ആഘോഷമാക്കുന്നതും –
ഉദാഹരണമായി അവർ നിരത്തുന്ന തെളിവുകൾ വെച്ച് നോക്കുമ്പോൾ അത് ശരിയുമാണ് – വിദേശത്ത് ഒരു
മികച്ച നടന്റെയോ നടിയുടെയോ
അഭിനയ മുഹൂർത്തങ്ങളാണ് അവർ
youtube ലും മറ്റും പ്രദര്ശിപ്പിക്കുന്നതെങ്കിൽ നമ്മൾ
നമ്മുടെ നടീ നടന്മാരുടെ അശ്ലീലങ്ങളോ വീഴ്ചകളോ
അല്ലെങ്കിൽ തുണിമാറിക്കിടക്കുമ്പോൾ കാണുന്ന ശരീര ഭാഗങ്ങളോ ആഘോഷമാക്കുന്നു ;
എത്ര കൃത്യമായ നിരീക്ഷണം !

അതിനാൽ ഊച്ചാളി ഷാജിമാരോട് പറയാനുള്ളത് ആദ്യം സ്വന്തം മോന്തമേൽ അടച്ചുകെട്ടിയ ജീനി അഴിച്ച് വെച്ച്‌
ചുറ്റും കണ്ണുതുറന്നു നോക്ക് –
പലതും കാണ്
പലതും കേൾക്ക്
ആരാന്റെ കുളിമുറിയിൽ എത്തിനോക്കാതെ
അവനവന്റെ കക്കൂസെങ്കിലും വൃത്തിയാക്കാനെങ്കിക്കും ശ്രമിക്കു

അമ്മയെക്കുറിച്ച്

“ദാ ഇപ്പൊ ശരിയാക്കിത്തരാം”എന്നത്
സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം
എന്നാൽ അത് ശരിക്കും
നമ്മളെ വിശ്വസിപ്പിച്ചത്
എല്ലാം
ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു .
ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു.
അതാണല്ലോ അതിന്റെ ഒരു ശരി
“അമ്മ” എന്നത് ഞാൻ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .
അതിൽ മുതലാളിമാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാർട്ടികളെപ്പോലെയൊക്കെത്തന്നെ –
അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത് -സംഘടക്കുള്ളിലെ പ്രശ്നങ്ങൾ സംഘടനക്കുള്ളിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി , രാഷ്ട്രീയ പാർട്ടികൾ
തുടങ്ങി പത്രപ്രവത്തക  യൂണിയനിൽ
വരെ നടക്കുന്ന കാര്യങ്ങൾ
സംഘടനക്കു പുറത്ത് ചർച്ച ചെയ്യാറില്ലല്ലോ .
ഇതും അതുപോലെ കണ്ടാൽ മതി .
സംഘടനയിൽ വിശ്വാസമില്ലാത്തവർക്ക്
രാജിവെക്കുന്നതിനും അവകാശമുണ്ട് –
അങ്ങിനെ “അമ്മ” യിലെ നാല് അംഗങ്ങൾ രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ
എനിക്ക് പറയുവാനുള്ളത് ഇതാണ്
നേരത്തെ ഞാൻ പറഞ്ഞല്ലോ
എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച്  പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും
മുതിർന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ്  ,പാർട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രൻ തുടങ്ങിയവർ രാജിവെച്ച  നടികൾക്ക്
പിന്തുണയുമായി രംഗത്ത് വന്നു.
ഇത്തരുണത്തിൽ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എൽ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാർ എന്നിവർ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോർ ജീവനക്കാരനാണ് ഞാൻ –
അവർ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാൻ
താമസിയാതെ  അതുണ്ടാവും എന്ന് മാത്രം ഇപ്പോൾ പറയാം